madhuraj Dr-Unni Krishnan Pulikkal

Director, PhotoMuse - The Museum of Photography.

 

Water and its expressions 

The lineage of abstraction dates back to Europe of the first quarter of the 20th Century. With the birth of modernism and its offshoots, pictorial elements like shapes, form, and texture of natural objects became the raw materials for creating photographs that spoke of nothing but its visual content. The abstract images shook away the burden of meaning from their shoulders and expressed solely its emotional substance. Renjith's photographs created out of water and related objects intimately portray the fluid, mobile and transformative forms that soothe, inquire, and intrigue the viewer continuously until the end. Contained in these images are the explicit transparency of thought and abstract visualization.madhuraj Nandakumar Moodadi

Photographer - Academic Director, PhotoMuse.

പ്രകൃതി എന്ന പ്രതിഭാസമാണ് മനുഷ്യന് ഏറ്റവും കൂടുതൽ സന്തോഷവും ചിലപ്പോൾ ദുഖവും പ്രദാനം ചെയ്യുന്നത്. അവ കാണുകയും അവരവരുടെ കാഴ്ചയിലൂടെ മറ്റുള്ളവർ കാണാത്തവ പകർത്തുകയും ജനങ്ങളെ കാണിക്കുകയും ചെയ്യുന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ ധർമ്മം. രഞ്ജിത് എടുത്ത ഈ ചിത്രങ്ങൾ ഇവിടെ ആ കഥകൾ പറയുകയാണ്. ഈ ലോകത്തു ജീവന്‍റെ ഉത്ഭവം ജലത്തിൽ നിന്നാണ് ഉണ്ടായത്. ജലമില്ലാതെ ജീവൻ ഇല്ല. സമയത്തിന്‍റെ ചെറിയ ഒരംശം കൊണ്ട് വെള്ളത്തിന്‍റെ ചലനം, വിവിധ സ്ഥലത്തു നിന്ന് ക്യാമെറയിൽ പകർത്തി കാണികളെ മറ്റൊരു ലോകത്തേക്ക് ഫോട്ടോകളിലൂടെ രഞ്ജിത് നമ്മെ നയിക്കുന്നു. പരിസര നിരീക്ഷണമാണ് ഒരു ഫോട്ടോഗ്രാഫർക്ക് വേണ്ട ഏറ്റവും വലിയ ഗുണം എന്ന് രഞ്ജിത്തിന്‍റെ ചിത്രങ്ങൾ നമ്മളോട് പറയുകയും ചെയ്യുന്നു. ഇനിയും വിവിധ വിഷയങ്ങളിലൂടെ കൂടുതൽ ചിത്രങ്ങൾ പകർത്താൻ രഞ്ജിത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.madhuraj Madhuraj

Senior Chief News Photographer, MATHRUBHUMI.

ജീവജലം ... ജലമാണ് ജീവന്‍റെ ആധാരം എന്ന് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും മുമ്പേ പറഞ്ഞ് വച്ചതാണ്. ഒടുവിൽ ശാസ്ത്രവും. പഞ്ചഭൂതങ്ങളിലൊന്നാകുമ്പോഴും ജീവനിലലിഞ്ഞ് പ്രാണന്‍റെ അവസാനനാളം കെടാതെ കാക്കുന്ന ജീവ പ്രയാണങ്ങളുടെ പ്രവാഹം... ജലത്തിൽ രഞ്ജിത് കാണുന്നതും ജീവന്‍റെ അപരിമിതമായ ഈ ആഴങ്ങളാണ്. പ്രപഞ്ച സൗന്ദര്യങ്ങളുടെ പ്രതിഫലനം. എറിഞ്ഞുടക്കാവുന്ന ഒരു കണ്ണാടിയല്ല അത്. മായാദർപ്പണം പോലെ അത് നമ്മെ മോഹിപ്പിക്കുന്നു.